ദോഹ:ആധുനിക ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ച് രൂപകൽപ്പന ചെയ്യുന്ന കരവിരുതു കൾക്ക് സൂഖ് വാഖിഫിൽ വൻ പ്രിയം.
കേവലം ഒരു ഓർമ്മച്ചെപ്പ് (Souvenir) എന്നതിലുപരി, വീടുകൾക്കും ഓഫീസുകൾക്കും അലങ്കാരമേകുന്ന സവിശേഷമായ ഉൽപ്പന്നങ്ങളായി ഇവ മാറിയതാണ് പുതിയ തരംഗത്തിന് കാരണം.
കൈകൊണ്ട് വരച്ച സെറാമിക് പാത്രങ്ങൾ, മനോഹരമായ ഗ്ലാസ് മൊസൈക് വിളക്കുകൾ, പരമ്പരാഗത അറബ്-ബദൂയിൻ ജീവിതശൈലി വിളിച്ചോതുന്ന ശിൽപ്പങ്ങൾ എന്നിവയാണ് സൂഖ് വാഖിഫിലെ കൈவினை വിപണിയിലെ പ്രധാന ആർഷണം. യന്ത്രനിർമ്മിത ഉൽപ്പന്നങ്ങളേക്കാൾ, നിർമ്മാണത്തിന് പിന്നിലെ കഠിനാധ്വാനവും ഓരോ കരകൗശല വസ്തുവിനുമുള്ള സവിശേഷ കഥകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
മുമ്പ് വിനോദസഞ്ചാരികൾ ചെറിയ ഉപഹാരങ്ങൾ വാങ്ങാൻ മാത്രം എത്തിയിരുന്ന ഈ വിപണിയിൽ, ഇപ്പോൾ വീട്ടുസാധനങ്ങൾ അലങ്കരിക്കാനും വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ വിശേഷാവസരങ്ങളിൽ സമ്മാനങ്ങൾ നൽകാനുമായി തദ്ദേശവാസികളും വൻതോതിൽ എത്തുന്നതായി വ്യാപാരികൾ പറയുന്നു. ......
ദോഹ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ 'അഡ്നോക്' (ADNOC) എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നാവിക സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണിതെന്നും, ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം 2817-ന്റെ ലംഘനമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിനെ സമ്മർദ്ദ തന്ത്രങ്ങൾക്കായി ഉപയോഗിക്കുന്നതിനെ പൂർണ്ണമായി തള്ളിക്കളയുന്നതായി മന്ത്രാലയം അറിയിച്ചു. ......
ദോഹ: യാത്രക്കാർ തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കായി നിയന്ത്രിത മരുന്നുകൾ (Controlled Medications) കൈവശം വെക്കുന്നതിനായുള്ള പെർമിറ്റിനായി ഇലക്ട്രോണിക് സംവിധാനം വഴി മുൻകൂട്ടി അപേക്ഷിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കൃത്യസമയത്ത് അപേക്ഷിക്കുന്നത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പെർമിറ്റ് ലഭിക്കുന്നതിനായി യാത്ര തിരിക്കുന്നതിന് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾ മുൻപെങ്കിലും അപേക്ഷ സമർപ്പിക്കണം. ......
ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽഥാനി, ബ്രിട്ടീഷ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഹാർവി സ്മിത്തുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ദോഹയിൽ വച്ചായിരുന്നു ഉന്നതതല കൂടിക്കാഴ്ച നടന്നത്.
മേഖലയിലെ നിലവിലെ സുരക്ഷാ പുരോഗതികളും പ്രതിരോധ മേഖലയിലെ സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ......
മക്ക: മക്കയിലെ വിശുദ്ധ ഹറം മസ്ജിദിൽ ആരംഭിച്ച 46-ാമത് കിംഗ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ മനഃപാഠ, പാരായണ, വ്യാഖ്യാന മത്സരത്തിൽ ഖത്തർ പങ്കാളികളാകുന്നു. ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ചാണ് പ്രതിനിധി സംഘം ഓഗസ്റ്റ് 6 മുതൽ 19 വരെ നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്. ......
ദോഹ: ഖത്തറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും (ASEAN) തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക്. ഇരുവിഭാഗവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 15 ശതകോടി (15 Billion) യു.എസ്. ......
ദോഹ: പാരമ്പര്യ തനിമയും ആധുനികതയും മനോഹരമായി സമന്വയിക്കുന്ന ഖത്തർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട കുടുംബ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായ അന്തരീക്ഷവും വർഷം മുഴുവൻ നീളുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളുമാണ് ഖത്തറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്.
സൂഖ് വാഖിഫിൽ വച്ച് മാധ്യമങ്ങളോട് സംസാരിച്ച ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ, ഖത്തറിലെ ടൂറിസം മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെയും വികസനങ്ങളെയും പ്രശംസിച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ കീസ് റ്റു ഹാപ്പിനെസ്സ് മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ വിതരണം ചെയ്തു. 8 ഭാഗ്യ വിജയികൾക്ക് 3000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് MG5 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ ക്യാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി JETOUR T1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ......
ദോഹ: എടവനക്കാട് മഹല്ല് അസോസിയേഷൻ ഖത്തർ(ഇമ )സ്ഥാപക നേതാവും ദീർഘകാല ഖത്തർ പ്രവാസിയുമായ റസാക്ക് മുല്ലക്കരയ്ക്ക് ഇമ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
പ്രസിഡന്റ് പി ബി അസീസ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. സംഘടനയ്ക്ക് റസാക്ക് മുല്ലക്കര നൽകിയ വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ട് സീനിയർ മെമ്പർ അബ്ദുറഹ്മാൻ സാഹിബ് ഇമയുടെ മൊമെന്റോ അദ്ദേഹത്തിന് കൈമാറി.
ചടങ്ങിൽ അക്ബർ, അബ്ദുറഹ്മാൻ, ഇസുദീൻ, പി.ബി. ......
ദോഹ : അഡ്വ മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും ഐ സി സി അശോക ഹാളിൽ നടന്നു.സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയായി വളര്ന്നു വരണമെന്ന് അവാർഡ് ജേതാക്കളെ അദ്ദേഹം ഓർമപ്പെടുത്തി. ......